വഴിതെറ്റി വന്ന നിങ്ങള്‍ക്ക് സ്വാഗതം ...സ്നേഹം ആദില!!!

“The World is a book, and those who do not travel read only a page.”

A Travelogue for You & Me..

ഇവയെല്ലാം യാത്രകള്‍ കിടയില്‍ ക്യാമറ കണ്ണുകള്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ കിട്ടിയവ...കൂടെ കൂട്ടി നിങ്ങള്‍ക്കായ്...പിന്നെ എന്നിക്കും!!!!


Monday, May 9, 2011

നാന്‍ന്ത് ഒരു കണ്‍ കുളിര്‍മ


താഴെ ചേര്‍ക്കുന്ന പടങ്ങള്‍ നാന്‍ന്ത്   എന്ന ഫ്രാന്‍സിലെ ഒരു സിറ്റിയാണ് ..ഞങ്ങള്‍ താമസിക്കുന്ന റെന്നിസില്‍ നിന്നും ഒരു മണിക്കൂര്‍ ഹൈ സ്പീഡ് ട്രെയിനില്‍ യാത്ര ചെയിതാല്‍ എത്തിപ്പെടാവുന്ന സ്ഥലം ...രണ്ടു ദിവസത്തെ ഒരു കൊച്ചു സുന്ദര യാത്ര ...അവിടുത്തെ ദ്വീപില്‍ പോകണം എന്ന് കരുതിയാണ് യാത്ര തിരിച്ചത് ...നല്ല കൊടിയ വെയിലുണ്ട്  ..പക്ഷെ അത്ര തന്നെ അസഹ്യമല്ല എന്ന് വേണം പറയാന്‍ ..എന്നാലും തലവേദന എവിടുന്നോ പാറിവന്നു എന്റെ ഈ കൊച്ചു തലയിലേക്ക് എന്നത് വേറെ സത്യം ...ചൂട് കൂടുമ്പോള്‍ ഇവിടുത്തുക്കാര്‍ക്ക് ഒരു രോഗമുണ്ട്‌ ...വസ്ത്രമെല്ലാം അഴിച്ചുമാറ്റി തോന്നിയപോലെ നടക്കുക ...കടല്‍ കരയാണ്  ഇവടതുകാര്‍ക്ക് ആ സൂര്യ  സ്നാനത്തിന് ഇഷ്ട്ടപെട്ട സ്ഥലം ...ഭര്‍ത്താവ് ഒരു കൊച്ചു നല്ല പിള്ളയാണേ...[അതോ അങ്ങിനെ കാണിച്ചതോ ..ഹിഹിഹി ]...രണ്ടായാലും എനിക്കിഷ്ട്ടായി ..."കണ്ടോ കണ്ടോ കടല് കണ്ടിട്ടെത്തറ നാളായി" ...എന്ന പാട്ടും പാടി നാടി നടക്കുന്ന എന്നോട് ഒരു ചോദ്യം "കടല് സൈഡിലേക്ക് പോകണോ ...ഒറ്റൊന്നിനും തുണി കാണില്ല ..എന്തിനാ വെറുതെ പടച്ചോന്റെ മുന്‍പില്‍ നമ്മളുടെ കണ്ണുകളെ കൊണ്ട് വേണ്ടാത്തത് സാക്ഷി പറയപ്പിക്കണേ എന്ന് "..."അച്ചോടാ ..അത് സത്യാണല്ലോ....എന്തിനാ ഇത്ര തങ്ക പെട്ട മന്സനെ അബടെ കൊണ്ട് ചുമ്മാ ഹലാക്കാക്കുന്നെന്നു ഞാനും കരുതി ...അങ്ങിനെ കടല് ഗോബി ...പക്ഷെ നാന്‍ന്ത്  എനിക്ക് പെരുത്ത്‌ പിടിച്ചു ...അതൊരു ഗംഭീര സിറ്റിയാണെങ്കിലും,അതിന്റെ ചരിത്ര പ്രാധാന്യതെക്കാളും എന്നെ , എന്നത്തേയും പോലെ അവിടുത്തെ പ്രകൃതി തന്നെയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചേ...അത് നല്‍കുന്ന കുളിര്‍മ , കണ്ണില്‍ നിറക്കുന്ന നിറങ്ങള്‍ ,അതിന്റെ ചാരുത എല്ലാം വാക്കുകള്‍ക്കു അതീതമാണ് ....അവിടുത്തെ ഏതാനും ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു ....