ഒത്തിരി കാലമായി ബ്ലോഗ് ലോകത്ത് എത്തി നോക്കിയിട്ട് പോലും എന്നതാണ് സത്യം ...സമയക്കുറവും തിരക്കുകളും മറ്റും ഒരു കാരണമായി നിരത്തുന്നില്ല ..ആര്‍ക്കാ അല്ലെങ്കില്‍ എല്ലാം കഴിഞ്ഞു സമയം കിട്ടുകയും തികയുകയും ചെയ്യുക അല്ലെ ..മരണപെട്ടാലും അതിന്റെ തായ തിരക്കുകള്‍ കാണും ...ഒരു പക്ഷെ ഒട്ടും നേരം കാണില്ല അപ്പോള്‍ ..ജീവിച്ചിരിക്കുമ്പോള്‍ പോലും ഓര്‍ക്കാത്തവര്‍ കാണാന്‍ കൊതിക്കാത്തവര്‍ കാണാനും ഓര്‍ക്കാനും ശ്രമിക്കുമ്പോള്‍ നമ്മള്‍ക്ക് അവിടെയും നേരം കിട്ടില്ല ...എന്തെല്ലാമോ പുലമ്പി ...സത്യത്തില്‍ ഇതൊന്നും പറയാന്‍ അല്ല ഇവിടെ വന്നത് ..മനസ്സില്‍ ഒന്നും പുറത്തൊന്നും ശീലമില്ല ..ഉള്ളത് പുറത്തു വന്നു എന്ന് മാത്രം... ക്ഷമി ...
ഇന്നലെ നല്ല ചാറ്റല്‍ മഴയും കാറ്റും ഒരിച്ചിരി തണുപ്പും ഒക്കെയായിരുന്ന ഒരു ദിവസം ..സാധാരണ പുറത്തേക്കു പോകാന്‍ ഒട്ടും താല്പര്യം തോന്നിപ്പിക്കാത്ത കാലാവസ്ഥ ...എന്തോ ആ ചാറ്റല്‍ മഴയത്ത് എന്റെ പുള്ളി കുടയും ചൂടി ....
....അങ്ങേരുടെ കയ്യും പിടിച്ചു ഈ സുന്ദര വീഥികളിലൂടെ...
കൊച്ചു വര്‍ത്തമാനവും പറഞ്ഞു നടക്കാന്‍ പെട്ടെന്നൊരു മോഹം ...നാളെ ഏറെയായി "വാ ആ പാര്‍ക്കില്‍ പോകാം ഇവിടെ പോകാം" എന്നൊക്കെ പറഞ്ഞു എന്നെ വിളിക്കുന്ന അങ്ങേരോട് "നാളെ നാളെ നീളെ നീളെ " എന്ന് പറഞ്ഞു ഒഴപ്പിനടക്കുന്ന എന്റെ ഈ വട്ട് അദ്ധേഹത്തെ അമ്പരപ്പിച്ചു കാണണം ...ഞാന്‍ ചോദിക്കാന്‍ ഒന്നും പോയില്ല കേട്ടോ :P
മഴ ..അതെന്നും ഒരു ഉണര്‍വാണ് ...എല്ലാം തളിരിടുന്ന ഒരു സമയം ....ഭൂമിയില്‍ ഒളിഞ്ഞു കിടക്കുന്നവ എല്ലാം തലപൊക്കി വരുന്നകാലം ....അതിനോടൊപ്പം പലതും പൊഴിഞ്ഞു അലിഞ്ഞു പോകുന്ന അവസ്ഥയും ...ജീര്‍ണാവസ്ഥ ജീവാവസ്ഥക്ക് വഴി മാറികൊടുക്കുന്ന കാലം ....

കുറെ മഴ നനഞ്ഞു ...കുടക്കു കീഴില്‍ നില്ക്കാതെയും മറ്റും ...അടുത്തുള്ള ഒരു പാര്‍ക്കിലെക്കായിരുന്നു ഞങ്ങളുടെ ലക്ഷ്യം ...ആ പുന്തോട്ടത്തിലെ പൂക്കളെ തലോടിയും തഴുകിയും സമയം പോയതറിഞ്ഞില്ല ...
ആ പൂക്കള്‍ എന്തെല്ലാമോ ഇന്നലെ എന്നോട് പറഞ്ഞുതന്നത് പോലെ..മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന ചില ജീവ സത്യങ്ങള്‍
അവയുടെ നാനാ വര്‍ണങ്ങള്‍ ജീവിതത്തിന്റെ വര്‍ണങ്ങളെ വരച്ചു കാണിച്ചു തന്ന പോലെ ...ദൈവം ജീവിതത്തില്‍ ചാലിക്കുന്ന വര്‍ണങ്ങള്‍ എത്ര മഴയും വെയിലും കൊണ്ടാലും മങ്ങാതെ നിലനില്ക്കും ..നമ്മള് ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ശരി ...
അവ നല്കിയ മറ്റൊരു പാഠം ജീവിതത്തിന്റെ നൈമിഷികതയാണ് ...ഒരു നിമിഷം കൊണ്ട് എന്തൊക്കെ സംഭവിക്കുന്നു നമ്മള്‍ക്ക് ചുറ്റിനും ....അവയെ ആശ്രയിച്ചു ജീവിക്കുന്ന പ്രാണികളെ പോലെ നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന എത്ര പേര് ....[ആശ്രയം എന്ന് പറയുമ്പോള്‍ പണത്തെ മാത്രം ചുറ്റി ചിന്ത പോകരുത് കേട്ടോ ...]...
എല്ലാ ദിനവും ഓരോ തിരച്ചരിവുകള് നല്‍കുന്നുണ്ട് ...നമ്മളുടെ ഹൃദയത്തുടിപ്പിനെ പോലെ വിലപെട്ടതും എന്നാല്‍ മിക്കപോഴും നമ്മള് ഗൌനിക്കാത്ത സത്യത്തിന്റെ ജീവിത നിലനില്‍പ്പിന്റെ പാഠങ്ങള്‍ ....ഒപ്പം നമ്മള് കാണ്‍കെ പാതിവിടര്ന്നു നില്ക്കുന്ന പുഷ്പ്പങ്ങള്‍ നാളേക്കുള്ള പ്രതീക്ഷകളും തരുന്നു ...

എന്നെ ഇത്രയും പാഠങ്ങള്‍ ഒറ്റ നേരം കൊണ്ട് പഠിപ്പിച്ച ആ പുഷ്പ്പങ്ങളെയും പുന്തോട്ടത്തെയും നിങ്ങള്‍ക്കും കാണാന്‍ കൊതിയുണ്ടാകും ...അവയെ നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു ...ഇവരോടൊപ്പം ഇത്തിരിനേരം നിങ്ങളും തങ്ങുക ....
സ്നേഹപൂര്‍വ്വം