ജെനീവയില്‍ ചെന്ന ഉടനെ കണ്ട മനുഷ്യരെ കണ്ടപ്പോള്‍ ഞങ്ങള്‍ കരുതി "ഈശ്വര,ഞങ്ങള്‍ വല്ല അത്ഭുത ദ്വീപില്‍ എങ്ങാനും ആണോ ഇറങ്ങിയത് എന്ന് ..മൊത്തത്തില്‍ ഒരു വശ പിശക് ...പിന്നെ ദാണ്ടെ വരുന്നു രണ്ടു ആകാശ ജുംബന സ്ത്രീകള്‍ ..മുടിഞ്ഞ നീളം ..പ്രത്യേക വേഷം ..തലമാത്രം ദുരെന്നു കണ്ടോള്ളൂ ..മെല്ലെ എല്ലാരും പോകുന്നത് കണ്ടപ്പോള്‍ ഞങ്ങളും ധൈര്യം സംഭരിച്ചു അടുത്ത് ചെന്നപ്പോള്‍ അല്ലെ ഗുട്ടന്‍സ് പിടി കിട്ടിയത് ...എല്ലാം ഒരു അട്ജസ്റ്മെന്റ്റ് ആണ് ...ജെനീവ ഡേ ആണ് പോലും ..അതിന്റെ ഒരുക്കങ്ങളുടെ തുടക്കം ആണ് എന്ന് സായിപ്പ് ഞങ്ങളെ ഏതാണ്ട് പറഞ്ഞു മനസ്സിലാക്കി തന്നു ...ഇതൊക്കെയാണെങ്കിലും ആ സ്ത്രീകളുടെ വരവ് കാണുമ്പോള്‍ എന്തോ ഒരു ഭയം തന്നെയായിരുന്നു എനിക്ക് ..അത്രയ്ക്ക് നീളവും ഗാംബീര്യവും ആയിരുന്നു ..കുറച്ചു പടങ്ങള്‍ ഇതാ നിങ്ങക്കായി കൂടെ കൂട്ടി....