ആദ്യം തന്നെ ഈ പോസ്റ്റിന്റെ പശ്ചാത്തലം വിവരിക്കാം ...അല്ലെങ്കില്‍ ശരിയാവില്ലാ ..
ഈ മേലെ കാണുന്ന ട്രാഫിക്‌പ്പൂ വട്ടം കടന്നാല്‍ മാത്രമേ നമ്മുക്ക് നമ്മുടെ നായകന്‍ മാരുടെ അടുത്ത് എത്താന്‍ കഴിയൂ ....
എന്‍റെ കെട്ടിയോന്‍ എന്നും ഓഫീസില്‍ നിന്ന് വരുന്ന വഴിയാണ് മുകളില്‍ കാണുന്നെ .ഒരിക്കല്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ഒരു കവറില്‍ കുറെ കൊച്ചു ഭംഗിയുള്ള താഴെ പടത്തില്‍ കാണുന്ന പോലെയുള്ള ആപ്പിള്‍സ് കൊണ്ടുവന്നു...
കൌതുകത്തോടെ ഇതെവിടുന്ന എന്ന് ഞാന്‍ ചോദിച്ചു ."അതൊക്കെയുണ്ട്" എന്ന് പറഞ്ഞു "ആദ്യം നീയിതു കഴിച്ചു നോക്ക്, രസം ഉണ്ടോന്നു പറ " എന്നൊരു ഡയലോഗും കാച്ചി ."ഉം" എന്ന് മൂളി ഞാന്‍ ഒന്ന് എടുത്തു കടിച്ചു നോക്കി ...ഈ താഴെ കാണുന്ന പടത്തില്‍ അദ്ദേഹം കാണിക്കുന്ന അത്ര ആക്രാന്തം ഒന്നും ഉണ്ടായിരുന്നില്ല കേട്ടോ ...:)
എന്തൊക്കെ പറഞ്ഞാലും എനിക്ക് അതിന്റെ സ്വാദു നന്നായി ബോധിച്ചു .ഒരു പ്രത്യേക രസം ഉണ്ടായിരുന്നു അതിനു .അപ്പം തിന്ന ഞാന്‍ കുഴിയെണ്ണാന്‍ തന്നെ തീരുമാനിച്ചു ."എനിക്ക് ഇപ്പൊ അറിയണം ഇതെവിടുന്നാ എന്ന്.അല്ലെങ്കില്‍ നോ ഫുഡ് " [ഞാന്‍ ആരാ മോള്,ഉടനെ ഒരു ഭീഷണി തൊടുത്തു വിട്ടു ] ...പള്ളക്കടി പേടിച്ചു ഉടനെ മൂപ്പരാള്‍ പറഞ്ഞു "യ്യോ ചതിക്കല്ലേ ..ഇത് ഓഫീസില്‍ പോരുന്ന വഴിക്ക് നിറയെ ഉണ്ട് ഈ ആപ്പിള്‍ മരം .അതിന്‍ മേല്‍ നിന്ന് പറിച്ചതാ...വെക്കേഷന്‍ ആവട്ടെ നിന്നെ കൊണ്ട് പോയി കാണിക്കാം" ...എന്ന് ...ഇത് കേട്ടപ്പോള്‍ ഞമ്മള് ഹാപ്പി ...
..അങ്ങിനെ ആപ്പിള്‍ മരത്തില്‍ നിന്നും ആപ്പിള്‍ പറിച്ചു കഴിക്കുക എന്ന ദിവാ സ്വപ്നവും കണ്ടു തുടങ്ങി .പെട്ടെന്ന് തന്നെ വെക്കേഷന്‍ പൊട്ടി മുളച്ചു .നടക്കാനും പുറത്തു പോകാനും കുറച്ചു കാലമായി മടിച്ചിത്തരം തുടങ്ങിയ ഞാന്‍ കാല് മാറി ..അങ്ങിനെ ഇന്ന് പോവാം നാളെ പോകാം എന്ന് പറഞ്ഞു ഞാന്‍ കുറെ ദിവസം മുടക്കം പറഞ്ഞു രണ്ടാഴ്ച്ച വരെ ഞാന്‍ പോക്ക് മുടക്കി ...അതില്‍ ഒരിത്തിരി നീരസം തോന്നിയ അദ്ദേഹം കാച്ചി മറ്റൊരു ഡയലോഗും;"സാധാരണ പെണ്ണുങ്ങള്‍ പുറത്തേക്കു എന്ന് പറഞ്ഞാല്‍ ഉടനെ ചാടി സട കുടഞ്ഞു എഴുന്നേല്‍ക്കും ...ഇത് വിളിച്ചാലും പോരുന്നില്ല ."..പാവം തോന്നിയ ഞാന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല ,ഉടനെ സട കുടഞ്ഞു ഈ സിംഹം ഉഷാറായി പുറപ്പെട്ടു ...
ഈ പച്ചപ്പ് വിരിയിച്ചു വരി വരിയായി ഇരു ഭാഗത്തും നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ രണ്ടു പേരും മനസ്സും കുളിര്‍ത്തു കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞു അങ്ങിനെ നടന്നു .ഇത് അദ്ദേഹം വര്‍ക്ക് ചെയുന്ന university ക്യാമ്പസ് ഏരിയ ആണ് .കണ്ണെത്താ ദൂരം പരന്നു കിടക്കുന്നു university.അങ്ങിനെ പ്രകൃതി ഭംഗി കണ്ടു രസിച്ചു നടന്നു .വെക്കേഷന്‍ ആയതു കൊണ്ട് വിരലില്‍ എണ്ണാവുന്ന ആളുകള്‍ അവിടെയും ഇവിടെയും മിന്നി മറയുന്നത് കണ്ടു ...
ബാക്കിയെല്ലാം പക്ഷികളും മറ്റും സ്വതന്ത്രമായി പാറി കളിക്കുന്നതാണ് കണ്ടത് ..കുറെ റോസാ പുഷ്പ്പങ്ങളെയും കണ്ടു .
അങ്ങിനെ അവയെല്ലാം മറികടന്നു ഞങ്ങള്‍ എത്തി പെട്ടു ആപ്പിള്‍ മരങ്ങള്‍ക്കടുത്തു
. ആപ്പിള്‍ പറിച്ചും തൊട്ടും കടിച്ചും ആക്രാന്തം കാട്ടി ഞാന്‍ .
പൂവുകള്‍ മുറ്റത്ത് വീണു കിടക്കുന്നത് പോലെ ആപ്പിളുകള്‍ പഴുത്തും ചീഞ്ഞും അതിന്റെ ചുവട്ടില്‍ വീണു കിടക്കുന്നത് കണ്ടപ്പോള്‍ അത്ഭുതവും തോന്നി .കാരണം ഇത് ജീവിതത്തിലെ ആദ്യ കാഴ്ച്ചയായിരുന്നു എന്നതാകും.
ഇനി ആ ആപ്പിള്‍ സുന്ദരന്‍ മാരെ കാണാം .
കുലയായും ഒറ്റക്കും നില്‍ക്കുന്ന ഈ സുന്ദരന്‍ മാരെ പൊട്ടിച്ചു കഴിക്കാന്‍ തന്നെ ഒരു രസം ആയിരുന്നു
.
അങ്ങിനെ ഇതെല്ലാം കണ്ടു തിരിച്ചു പോരുന്നവഴി ചില പേരറിയാ കായകളും കണ്ടു .അതിനെയും പിടിച്ചു കൊണ്ട് പോന്നു ക്യാമറയില്‍ .എപ്പോഴും നമ്മള്‍ക്ക് കാണാല്ലോ ...പിന്നെ പേരറിയില്ലെങ്കിലും ഓമന പേരിട്ടു ഞാന്‍ നിങ്ങള്‍ക്ക് പരിജയപ്പെടുത്തിതരാം കേട്ടോ .ഇതാണ് മുള്ളും കായ .ഇതിന്റെ ഇലകള്‍ എല്ലാം ഒരു വൃത്തികെട്ട ഇലകള്‍ ആയിരുന്നു .
പിന്നെ കണ്ടതു ഒരു പ്രത്യേക കായ .കണ്ടാല്‍ പെട്ടന്ന് പച്ച മുന്തിരി
പോലെ തോന്നിക്കും .അവയാണ് താഴെ കാണുന്നവ.
സന്തോഷത്തോടെ ഇത് എല്ലാം എന്‍ജോയ് ചെയ്യാനും കാരണം ഉണ്ട് .ITTO യുടെ Mexico യില്‍ നിന്നും ഞാന്‍ ഒരു ഇംഗ്ലീഷ് കോഴ്സ് ചെയ്യുന്നുണ്ടായിരുന്നു .അതിന്‍റെ വര്‍ക്ക് ടെന്‍ഷന്‍ ഉള്ളില്‍ വല്ലാതെ ഉണ്ടായിരുന്നു.ആ സംഭവത്തിന്റെ റിസള്‍ട്ട് [Distinction grade,98%] ഇന്നലെ രാത്രിയാണ് അറിഞ്ഞത് .അതിന്‍റെ സന്തോഷവും സമാധാനവും കൂടി ഉണ്ടായിരുന്നു ഈ മടിച്ചി കോതക്ക് പെട്ടന്ന് പുറം ലോകവും ആപ്പിള്‍ മരവും കാണാന്‍ കൊതി തുടങ്ങിയതിന്റെ പിന്നിലെ രഹസ്യം.ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ എനിക്ക് ഒന്നിനും തോന്നില്ല .പുറം ലോകം ആയാലും അകം ആയാലും ഒന്ന് തന്നെ .ഇനി നാളെയും ഞങ്ങള്‍ പോകുന്നു ഒരു കൊച്ചു ദ്വീപില്‍ ...നേരത്തെ പോകണം ..അതുകൊണ്ട് അതിന്‍റെ വിശേഷവും ആയി പിന്നെ വരാം .അത് വരെ ഈ സ്വാദിഷ്ട്ടമായ ശുദ്ധമായ കൊച്ചു ആപ്പിള്‍ കഴിച്ചു നിങ്ങള്‍ വയറു നിറക്കൂ ...അത് വരെ ലാല്‍ സലാം ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ :).